ഉയര്‍ച്ചയുടെ പടവുകള്‍
January 01,2018 | 04:24:32 pm
Share this on

 എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ പഞ്ചായത്തില്‍ ഒരു കര്‍ഷകകുടുംബമായ പാറപ്പുറത്ത് ശ്രീ വര്‍ഗ്ഗീസിന്റെയും ശോശ വര്‍ഗ്ഗീസിന്റെയും ആറുമക്കളില്‍ രണ്ടാമനായ 'തമ്പി' എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ഡോ. മത്തായി പി.വി യാണ് ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന 'ഒലീവ്' എന്ന പ്രസ്ഥാനത്തിന്റെ സാരഥി. അദ്ദേഹത്തിന്റെ വിനയം, കഠിനാദ്ധ്വാനം, ദീര്‍ഘവീക്ഷണം അതിലുപരി ഈശ്വരവിശ്വാസം എന്നിവ 'ഒലീവി'ന്റെ മാറ്റു കൂട്ടുന്നു.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉപരിപഠനാര്‍ത്ഥം നോര്‍ത്ത് ഇന്‍ഡ്യയില്‍ ഷാജഹാന്‍പൂര്‍ നേവ്‌ടെക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം, കല്‍ക്കത്തയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കി. പിന്നീട് 1982-ല്‍ മുംബൈ മഹാ നഗരത്തില്‍ എത്തുകയും 1983-ല്‍ ചെറിയ തോതില്‍ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും, കെട്ടിട നിര്‍മ്മാണ ശൃംഖലയിലും ബോംബെ, ന്യൂ ബോംബെ എിവിടങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ഡോ. മത്തായിക്കും 'ഒലീവ്' എന്ന പ്രസ്ഥാനത്തിനും സാധിച്ചു. സമൂഹ നന്മയെ ലക്ഷ്യമാക്കിക്കൊണ്ട് താന്‍ ജനിച്ചു വളര്‍ന്ന നാടിനും, ജനതയ്ക്കും തന്റെ വ്യവസായ മേഖലകള്‍ പ്രയോജനപ്പെടുത്തുവാന്‍ വേണ്ടി 2004-ല്‍ കേരളത്തില്‍ 'ഒലിവ്' സ്ഥാനമുറപ്പിച്ചു.

 ഗുണമേന്മയിലും, ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചും ധാരാളം മികവുറ്റ പ്രോജക്ടുകള്‍ ഇതിനോടകം ഒലിവിന് നിര്‍മ്മിക്കുവാന്‍ സാധിച്ചു. തിരുവനന്തപുരം, തിരുവല്ല, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലായി ഇപ്പോള്‍ നടക്കുന്ന പ്രോജക്ടുകള്‍ അന്താരാഷ്ട്ര ഗുണനിലവാരം പുലര്‍ത്തുന്നതാണ്.

 2006-ല്‍ അമേരിക്കയിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലും ഐ.ടി കമ്പനികള്‍ തുടങ്ങുവാന്‍ ഒലിവിന് സാധിച്ചു. 2010-ല്‍ ഒലിവ് ഹോസ്പിറ്റാലിറ്റി മേഖലയയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടൽ ശൃംഘലയില്‍ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. 2017-ല്‍ 'ഒലിവ് മീഡിയ' രംഗത്തും പ്രൊജക്ഷന്‍ ആരംഭിച്ചിരിക്കുന്നു- ഒലിവിന്റെ മുന്നോട്ടുള്ള യാത്രയില്‍ 2019-20 കാലയളവില്‍ ചെന്നൈ, ബാംഗ്ലൂര്‍  എന്നിവിടങ്ങളിലും ഞങ്ങളുടെ വ്യവസായം വ്യാപിപ്പിക്കുവാന്‍ ആഗ്രഹിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

 തികച്ചും ഫാമിലി ഓറിയന്റഡ് ബിസിനസ്സില്‍ ഡോ. മത്തായിയുടെ മക്കള്‍ എല്ലാവരും സജീവരാണ്. വളർന്നു വരുന്ന യുവതലമുറയെ മുന്‍പില്‍ നിറുത്തിക്കൊണ്ടു തങ്ങളുടെ വ്യവസായം ലോകമെമ്പാടും വ്യാപരിക്കുവാന്‍ തക്കവണ്ണം ഒലിവിന്റെ സാരഥി ഉല്‍സുകരാണ്. തങ്ങളുടെതായ മേഖലകളില്‍ മക്കള്‍ പ്രാവീണ്യം തെളിയിച്ചു കൊണ്ടുമിരിക്കുന്നു.

 ഡോ. മത്തായി(തമ്പിച്ചായന്‍)ന്റെ ജീവിത വിജയ കാരണം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമാണ്- ''സ്ഥിര പരിശ്രമവും കഠിനാദ്ധ്വാനവും ഉണ്ടെങ്കില്‍ ഏതൊരു വ്യക്തിക്കും അസൂയാവഹമായ ജീവിത വിജയം നേടാന്‍ കഴിയും.'' പുതുതലമുറയോടും അദ്ദേഹത്തിന് പറയാനുള്ളത് ഒന്നുമാത്രം ലക്ഷ്യം വച്ചുള്ള പരിശ്രമവും, കഠിനാദ്ധ്വാനവും നിങ്ങളെ ജീവിതത്തിന്റെ ഔന്നത്യങ്ങളില്‍ എത്താന്‍ സഹായിക്കും.

Olive House , 50/932 A,
Edappally , Kochi - 682 024
Call :- 8138831947, 0484-4214444.
E-mail :- mktg@olivebuilder.com

Website : http://olivebuilder.com/

RELATED STORIES
� Infomagic - All Rights Reserved.