ഒമാനില്‍ ഇ വിസ സമ്പ്രദായത്തിന് തുടക്കം; വിസ നടപടികള്‍ ഇനി എളുപ്പമാകും
May 19,2017 | 02:38:40 pm
Share this on

മസ്‌കത്ത്: ഇ-വിസ സംവിധാനം നിലവില്‍ വന്നതോടുകൂടി വിസ നടപടികള്‍ ഇനി ഒാണ്‍ലൈന്‍ വഴി പൂര്‍ത്തീകരിക്കാനാകും. റോയല്‍ ഒമാന്‍ പൊലീസാണ് ഇത് സംബന്ധിച്ച് അറിയിച്ചത്.രാജ്യത്ത് അവധിക്കാലം ചെലവഴിക്കാനും ബിസിനസ് ആവശ്യത്തിനും എത്തുന്നവര്‍ക്കും മറ്റുമെല്ലാം ഏറെ സഹായകമാണ് പുതിയ സംവിധാനം. വിസക്കായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന?ത വഴി ബന്ധപ്പെട്ട ഓഫിസുകളിലെ ക്യുവിന്റെ നളം കുറയുമെന്നും ആര്‍.ഒ.പി ട്വിറ്ററില്‍ അറിയിച്ചു.

ജി.സി.സി രാഷ്ട്രങ്ങളില്‍ റെസിഡന്റ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഈ സൗകര്യം ഏറെ സൗകര്യപ്രദമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡതിര്‍ത്തികളിലെ നീണ്ട ക്യൂ പുതിയ സംവിധാനം
വരുന്നതോടെ ഒഴിവാകാനിടയുണ്ട്. www.evisa.rop.gov.om എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ലഭിക്കുന്ന യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഏതുതരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടര്‍ന്ന് പണവും ഓണ്‍ലൈനായി അടക്കാം

RELATED STORIES
� Infomagic - All Rights Reserved.