സിനിമ താരങ്ങളില്ലാതിരുന്ന ടെലിവിഷന്‍ ഓണാഘോഷം ഉഗ്രന്‍ റേറ്റിംഗില്‍ പൊടി പൊടിച്ചു
September 13,2017 | 09:45:15 pm
Share this on

നടി ആക്രമിക്കപ്പെട്ടതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് നിഷേധാത്മക നിലപാട് സ്വീകരിച്ച് ചാനല്‍ പരിപാടികളില്‍ നിന്ന് താരങ്ങള്‍ വിട്ട് നില്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഓണപ്പരിപാടികളില്‍ നിന്നും താരങ്ങള്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ മുന്‍പത്തേതിനെക്കാള്‍ റേറ്റിങ്ങ് ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് ലഭിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇംഗ്ലീഷ് വാര്‍ത്താ ദിനപത്രമായ ഡെക്കാന്‍ ക്രോണിക്കിളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുള്ളത്.

സിനിമാ താരങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഇത്തവണ പതിവ് മുഖങ്ങള്‍ക്ക് വിപരീതമായി പുതുമുഖങ്ങള്‍ കടന്നു വരികയും ചെയ്തു. പുതിയ ചിത്രത്തെക്കുറിച്ചും ഓണാഘോഷത്തെക്കുറിച്ചുമൊക്കെ പങ്കുവെക്കാനായാണ് താരങ്ങള്‍ സാധാരണയായി ചാനലുകളില്‍ ഓണത്തിന് എത്താറുള്ളത്.     എന്നാല്‍ താരങ്ങളുടെ നിലപാടിന്   വിപരീതമായി   മറ്റ് പല താരങ്ങള്‍ മിനിസ്ക്രീനുകളില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.