വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നു
November 14,2017 | 10:07:52 am
Share this on

വണ്‍ പ്ലസ് 5 നു ശേഷം വണ്‍ പ്ലസ് പുറത്തിറക്കുന്ന മോഡലാണ് 5ടി .ചൈന വിപണിയില്‍ പ്രീ ഓര്‍ഡറുകള്‍ നടക്കുന്നുണ്ട് . എന്നാല്‍ ഈ വരുന്ന 16 മുതല്‍ ഇത് വിപണിയില്‍ എത്തുന്നു  എന്നാണ് സൂചനകള്‍ .

6 ഇഞ്ചിന്‍റെ ക്വാഡ് Hd ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് . 18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് . സ്നാപ്പ് ഡ്രാഗന്‍റെ 835 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം . രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്‍റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത് .  64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് . ഇനി ഇതില്‍ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്‍റെ ഡ്യൂവല്‍ ക്യാമെറകളാണ് .

20 മെഗാപിക്സലിന്‍റെയും 16 മെഗാപിക്സലിന്‍റെയും  ഡ്യൂവല്‍ പിന്‍ ക്യാമെറകളാണ് ഇതിനു നല്‍കിയിരിക്കുന്നത് . ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല .

RELATED STORIES
� Infomagic - All Rights Reserved.