ഓണ്‍ലൈന്‍ ടൂറിസം; കൊച്ചി എട്ടാമത്
May 19,2017 | 11:05:12 am
Share this on

വിനോദസഞ്ചാരത്തിന് ഇഷ്ട സ്ഥലം തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കുന്നതില്‍ കൊച്ചി എട്ടാമത്. ഒന്നാം സ്ഥാനത്ത് മുംബൈയാണ്. മൈടൂര്‍റിവ്യൂസൈറ്റ് നടത്തിയ സര്‍വേയിലാണ് ഇത് കണ്ടുപിടിച്ചത്.

മുംബൈയില്‍ 11.6 ശതമാനം പേരാണ് ഓണ്‍ലൈനിനെ  ആശ്രയിക്കുന്നുണ്ട്. കൊച്ചിയില്‍ വെറും 5.46 ശതമാനം പേരാണ് വിനോദ സഞ്ചാരത്തിന് ഓണ്‍ലൈന്‍ സര്‍വീസുകളെ ആശ്രയിക്കുന്നത്. ബംഗളൂരു(10.38%) ഹൈദരാബാദ്(9.98%), ചൈന്നെ(9.4%), ന്യൂഡല്‍ഹി(5.79%) ലഖ്‌നൗ(5.76%), പുനെ(5.64%) എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ ഫലങ്ങള്‍.

മഹാരാഷ്ട്ര(19.48%)യാണ് സംസ്ഥാനതലത്തില്‍ മുന്നില്‍. കര്‍ണാടക(12.38%), തെലങ്കാന(10.98%), ഡല്‍ഹി(10.56%) എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.

RELATED STORIES
� Infomagic - All Rights Reserved.