സരിതാ റിപ്പോര്‍ട്ടെന്ന് ഉമ്മന്‍ചാണ്ടി;മുഖം മൂടി വലിച്ചുകീറിയെന്ന് സരിത
November 09,2017 | 02:49:11 pm
Share this on

നിയമസഭയില്‍ വെച്ചത് സോളാര്‍ റിപ്പോര്‍ട്ടല്ല സരിതാ റിപ്പോര്‍ട്ടെന്ന് ഉമ്മന്‍ചാണ്ടി. സോളാര്‍ കേസന്വേഷിച്ച കമ്മീഷന്‍ സരിത നല്‍കിയ പരാതികള്‍ അതേപടി റിപ്പോര്‍ട്ടായി നല്‍കിയിരിക്കുകയാണ്. സരിത നല്‍കിയ കത്തുകളില്‍ തന്നെ വൈരുദ്ധ്യമുണ്ട് റിപ്പോര്‍ട്ടിലും ഇത് പോലെ വൈരുദ്ധ്യം പ്രകടമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്‍പ് പലതവണ മൊഴി മാറ്റിയ സരിതയുടെ കത്തില്‍ വിശ്വാസ്യതയില്ല. കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സ് പാലിച്ചിട്ടില്ല. ഇടത് സര്‍ക്കാരിന്റെ കാലത്തെ സരിതയുടെ തട്ടിപ്പുകള്‍ അന്വേഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തനിക്കെതിരെ ഇതുവരെയും അഴിമതി ആരോപണമോ ലൈംഗിക ആരോപണമോ ഉയര്‍ന്നിട്ടില്ല. അങ്ങിനെ തെളിയിക്കാനായാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയക്കാരില്‍ പലരുടേയും മുഖം മൂടി വലിച്ചു കീറാനായെന്ന് സരിതാ നായര്‍ പ്രതികരിച്ചു.

RELATED STORIES
� Infomagic - All Rights Reserved.