വ്യക്തി പ്രഭാവം വളര്‍ത്തല്‍: യോഗത്തില്‍ നിന്ന് ഇറങ്ങി പോയിട്ടില്ലെന്ന് പി.ജയരാജന്‍
November 13,2017 | 11:38:21 am
Share this on

ആല്‍ബം നിര്‍മ്മിച്ച് വ്യക്തി പ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി പി.ജയരാജന്‍ രംഗത്ത്. യോഗത്തില്‍ നിന്ന് താന്‍ ഇറങ്ങി പോയിട്ടില്ലെന്നും ആല്‍ബം തയ്യാറാക്കിയത് താനല്ലെന്നും പി.ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ട്. അകത്ത് നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനാവില്ല. എന്നാല്‍ ഇറങ്ങി പോയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പി. ജയരാജന്‍ സ്വയം മഹത്വവത്ക്കരിക്കുന്നുവെന്ന് ശനിയാഴ്ച നടന്ന സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയും ആല്‍ബവും പരിഗണിച്ചായിരുന്നു ഇത്. പാര്‍ട്ടി വിമര്‍ശനത്തോട് രൂക്ഷമായി പ്രതികരിച്ച ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരാനില്ലെന്ന് പറഞ്ഞ് യോഗം പൂര്‍ത്തിയാകുന്നതിനു മുമ്പേ മടങ്ങിയിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.