'പടയൊരുക്കം' സമാപന സമ്മേളനം ഡിസംബര്‍ 14ന്; രാഹുല്‍ ഗാന്ധി പങ്കെടുക്കും
December 07,2017 | 11:10:31 am
Share this on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണ ജാഥ 'പടയൊരുക്കം' സമാപന സമ്മേളനം ഈ മാസം 14ന് നടക്കും. കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കും.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു. ശംഖുമുഖത്ത് കെട്ടിയിരുന്ന സമാപന വേദി അടക്കം ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു.

കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രാഹുല്‍ ഗാന്ധി ആദ്യമായി സംസ്ഥാനത്ത് പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടിയായിരിക്കും പടയൊരുക്കം.

RELATED STORIES
� Infomagic - All Rights Reserved.