ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി എങ്ങനെ ബന്ധിപ്പിക്കാം
March 27,2017 | 10:56:31 pm
Share this on

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കി. ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ധനകാര്യബില്ലില്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് ശുപാര്‍ശ. ധനബില്ലിലെ ഭേദഗതികള്‍ പാര്‍ലമെന്റില്‍ ശ്രമകരമല്ലാതെ പാസാക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാര്‍ ജൂലൈയിലേക്കു നീട്ടിയത്. ധനബില്ലിന് ലോക്സഭയുടെയും രാജ്യസഭയുടെയും അനുമതി നിര്‍ബന്ധമാണ്. പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും.

ആധാര്‍ നമ്പറും പാന്‍ നമ്പറും ബന്ധിപ്പിച്ചാല്‍ മാത്രമേ ഇനി മുതല്‍ ടാക്‌സ് റിട്ടേണ്‍സും ഫയല്‍ ചെയ്യാന്‍ കഴിയൂ.

ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് നോക്കാം

ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.


 തുടര്‍ന്ന് പ്രധാന മെനുവില്‍ നിന്ന് പ്രൊഫൈല്‍ സെറ്റിംഗ്‌സില്‍ പോയി, അതില്‍ നിന്ന് ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.


 ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പ് ഒന്ന് കൂടി നന്നായി പരിശോധിക്കണം.


വ്യക്തിയുടെ ആധാര്‍ വിവരങ്ങളും പാന്‍ കാര്‍ഡ് വിവരങ്ങളും ഒരുപോലെയാണോയെന്ന് സൂക്ഷ്മമായി നോക്കണം. 


 കാരണം ആദായ നികുതി വകുപ്പിന്റെ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും മൂല്യനിര്‍ണ്ണയം ചെയ്യും ഒന്നുകൂടെ എല്ലാം ക്രോസ് ചെക്ക് ചെയ്ത്, നമ്പരും കോഡും നല്‍കിയ ശേഷം ലിങ്കില്‍ ക്ലിക്ക് ചെയ്യുക .


 ഇത് ആദായ നികുതി വകുപ്പ് പരിശോധിച്ച് കഴിയുമ്പോള്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പാന്‍ കാര്‍ഡ് വിവരങ്ങളുമായി ബന്ധിപ്പിച്ച് കിട്ടും.


 എന്നാല്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കില്‍ ആധാര്‍-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ അസാധുവായിപ്പോകും.

 

RELATED STORIES
� Infomagic - All Rights Reserved.