പനീര്‍ശെല്‍വം-പളനി സ്വാമി വിഭാഗങ്ങള്‍ ധാരണയിലെത്തി; മുഖ്യമന്ത്രി മാറില്ല, പനീര്‍ശെല്‍വം പാര്‍ട്ടി തലപ്പത്തേക്ക്
April 21,2017 | 02:06:34 pm
Share this on

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ പനീര്‍ശെല്‍വം-പളനിസ്വാമി വിഭാഗങ്ങളുടെ ലയനം സംബന്ധിച്ച ചര്‍്ച്ചയില്‍ ധാരണയായി. ഒ പനീര്‍ശെല്‍വത്തെ ജനറല്‍ സെക്രട്ടറിയാക്കിക്കൊണ്ട് എടപ്പാടി പളനിസാമി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ എല്ലാംതന്നെ പരിഗണിക്കാന്‍ പളനിസാമി വിഭാഗം തയ്യാറായതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ എന്നിവരുമായുള്ള ബന്ധം ഉപേക്ഷിക്കും.

ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും പനീര്‍ശെല്‍വവുമായുള്ള ചര്‍ച്ചയില്‍ പളനിസ്വാമി വിഭാഗം ധാരണയിലെത്തി. ശശികലയേയും ദിനകരനേയും പുറത്താക്കിയെന്ന് അണ്ണാ ഡിഎംകെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നുവെങ്കിലും സാങ്കേതികമായി ഇപ്പോഴും ഇരുവരും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ കയ്യില്‍നിന്നു രാജി എഴുതിവാങ്ങാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന വാര്‍ത്ത ദിനകരന്‍ നേരത്തെ തള്ളിയിരുന്നു.

ലയനചര്‍ച്ച തുടങ്ങുന്നതിനു പനീര്‍സെല്‍വം മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചാണ് മന്നാര്‍ഗുഡി സംഘത്തെ പളനിസാമി വിഭാഗം തള്ളിപ്പറഞ്ഞത്.

 

RELATED STORIES
� Infomagic - All Rights Reserved.