ഉപയോഗരഹിതമായിക്കിടന്ന പാറമടകുളത്തിലെ മീൻകൃഷി നൂറുമേനിയുടെ വിളവെടുപ്പിലേക്ക്
April 14,2018 | 12:48:00 pm

പാറമടക്കുളത്തിലെ മീൻകൃഷി വൻ വിജയത്തിൽ.കോട്ടയം ജില്ലയിലെ കണിപറമ്പിലെ പാറമടയിലാണ് സുഹൃത്തുക്കളായ മുത്തോലി കാരക്കാട്ട് റോയ് തോമസ്,പൂവത്തിളപ്പ് കൊച്ചുകരോട്ട് ജനറ്റ് എന്നിവർ ചേർന്നു മീൻ കൃഷി ആരംഭിച്ചത്. പാട്ടത്തിനെടുത്തു നടത്തിയ കൃഷി വിജയം കണ്ടതോടെ ഇത്തരത്തിൽ ഉപയോഗരഹിതമായി കിടക്കുന്ന പാറമടക്കുളങ്ങളിലേക്കു മീൻ‌കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ.ഏഴു മാസം മുൻപാണ് പാറമടകുളത്തിൽ മീനുകളെ നിക്ഷേപിച്ചത്.

നട്ടർ, ഗിഫ്റ്റ്, തിലോപ്പിയ ഇനങ്ങളിലുള്ള മീനുകളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. 15000 മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. നാല് ടൺ മീനിന്റെ ഉൽപാദനമാണ് കുളത്തിൽ നിന്നു ഇവർ പ്രതീക്ഷിക്കുന്നത്. നട്ടർ രണ്ട് കിലോ വരെ തൂക്കത്തിലും തിലോപ്പിയ മുക്കാൽ കിലോ വരെ തൂക്കത്തിലും വളർന്നു കഴിഞ്ഞു. മൽസ്യവിളവെടുപ്പ് ആഘോഷമായി നടത്താനാണ് തീരുമാനം. . മുൻപ് ചെറിയ തോതിൽ‌ മൽസ്യ വളർത്തൽ നടത്തിയിട്ടുണ്ടെങ്കിലും പാറമടക്കുളം ലഭിച്ചതോടെ ഇവർ കൃഷി വിപുലപ്പെടുത്തുകയായിരുന്നു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.