പറവയിലെ ടൈറ്റില്‍ എഴുതിയതും ഇച്ചാപ്പിയും ഹസീബും; വ്യത്യസ്തമായ വീഡിയോ കാണാം
October 12,2017 | 06:22:31 pm
Share this on

മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ് സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ. തമാശ കഥാപാത്രങ്ങള്‍ ചെയ്ത് ഏറെ ശ്രദ്ധേയമായ വ്യക്തിത്വം കൂടിയായിരുന്നു സൌബിന്‍. അത്കൊണ്ട് തന്നെ സൌബിന്റെ സംവിധാന രംഗത്തേക്കുള്ള പ്രവേശനം ഏറെ ശ്രദ്ധേയോടെയാണ് ആരാധകര്‍ വീക്ഷിച്ചിരുന്നത്. സൌബിന്റെ ചിത്രം പറവ പുറത്തിറങ്ങിയപ്പോള്‍ എന്നാല്‍ സൌബിന്‍ എന്ന വ്യക്തിയില്‍ നിന്നും സൌബിന്‍ സൃഷ്ടിച്ച ഇച്ചാപ്പി ഹസീബ് എന്ന കതാപത്രങ്ങളിലെക്ക് ആളുകള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി.

ഇച്ചാപ്പിയെയും ഹസീബിനെയും മട്ടാഞ്ചേരിയിലെ തെരുവുകളില്‍ നിന്ന് തന്നെയാണ് സൌബിന്‍ തിരഞ്ഞെടുത്തതും. സിനിമയില്‍ ഏറെ ശ്രദ്ധ നേടിയ ഇവര്‍ തന്നെയാണ് സിനിമയിലെ വ്യത്യസ്തമായ ടൈറ്റില്‍ എഴുതിയതും അതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

RELATED STORIES
� Infomagic - All Rights Reserved.