വാനാക്രൈ സൈബർ ആക്രമണം: 1.7 കോടി പാസ്‌വേഡുകൾ ചോർന്നതായി
May 19,2017 | 10:01:00 am
Share this on

വനാക്രേ സൈബർ ആക്രമണത്തെ തുടർന്ന് 1.7 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ടുകൾ. പ്രമുഖ ഓൺലൈൻ റെസ്റ്റോറന്റ് പോർട്ടലായ സൊമാറ്റോയിൽ അംഗത്വമെടുത്ത 1.7 കോടി (17 മില്യൻ) ആളുകളുടെ പാസ്‍വേഡുകളാണ് ചോർന്നിരിക്കുന്നത്. ഹാക്കിങ് നടന്നതായി സൊമാറ്റോ ബ്ലോഗ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നതായാണ് വിവരം. എന്നാൽ കമ്പനി ഇത് നിഷേധിച്ചു. 

ഇതിനിടെ, 'പൈറേറ്റ്സ് ഓഫ് കരീബിയൻ' സിനിമയുടെ റിലീസ് ചെയ്യാനിരിക്കുന്ന അഞ്ചാം പതിപ്പായ 'ഡെഡ് മാൻ ടെൽ നോ ടെയിൽസ്' ഹാക്കർമാ‍ർ തട്ടിയെടുത്തു ടൊറന്റ് വെബ്സൈറ്റുകളിൽ അപ്‍ലോഡ് ചെയ്തു. റിലീസിനു മുൻപായി ഇന്റർനെറ്റ് വഴി പ്രചരിക്കാതിരിക്കണമെങ്കിൽ വലിയ തുക ബിറ്റ്കോയിൻ രൂപത്തിൽ മോചനദ്രവ്യമായി നൽകണമെന്നു നിർമാതാക്കളായ ഡിസ്നിയോട് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. തുടർന്നാണു സിനിമ പുറത്തുവിട്ടതെന്നാണു സൂചന. ടൊറന്റ് ലിങ്ക് പിന്നീടു നീക്കം ചെയ്തിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.