പേനിയർ സൊല്യൂഷൻസ് സിംഗപ്പൂർ ആസ്ഥാനമായുള്ള ഗോസ്വിഫ് ഇന്റർനാഷണലിനെ ഏറ്റെടുക്കുന്നു
October 12,2017 | 12:47:53 pm
Share this on

കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായുള്ള പേനിയർ സൊലൂഷൻസ്, പ്രമുഖ പേയ്‌മെന്റ് പ്രോസസ്സ്കമ്പനിയായ ഗോസ്വിഫ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നു. സിംഗപ്പൂർആസ്ഥാനമായ ഗോസ്വിഫ് ഇന്റർനാഷണൽ ആഗോള സാമ്പത്തിക പരിഹാര ദായകരാണ്. ഈചുവടുവയ്പ്പോടെ പേനിയറിന്റെ ബിസിനസ് ഇന്ത്യയിൽ നിന്നും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽഈസ്റ്റ് അടക്കമുള്ള 16 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ പേയ്‌മെന്റ് സൊല്യൂഷൻ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി പേനിയർ മാറി.

പേനിയർ ഇപ്പോൾ വലിയൊരു മാറ്റത്തിന്റെ  ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്.  സുരക്ഷിതവുംലളിതവുമായ  പേനിയർ, ഇന്ത്യൻ പേയ്‌മെന്റ് രംഗത്ത് അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. ഗോസ്വിഫുമായുള്ള ബന്ധത്തിലൂടെ, തെക്കുകിഴക്കൻ ഏഷ്യ, സിഐഎസ്, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബാങ്കുകളുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയുംആഗോളവിപണിയിൽ വിജയം ആവർത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന്  പേനിയർ സൊലൂഷൻസ് മാനേജിംഗ് ഡയറക്ടറും  ഗ്രൂപ്പ് സി.ഇ.ഒ യുമായ ശ്രീ. പ്രഭു റാം പറഞ്ഞു,

ഗോസ്വിഫിനെ പേനിയർ ഏറ്റെടുക്കുന്നതോടെ, ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥാപനങ്ങളിലെഡിജിറ്റൽ പെയ്‌മെന്റ് തന്ത്രങ്ങൾക്ക് പിന്തുണ നൽകുവാൻ സാധിക്കും. പേനിയറിന്റെ  അനുഭവസമ്പത്തുംനൂതന സംവിധാനങ്ങളും  ഞങ്ങളുടെ ഇടപാടുകാർക്ക് വലിയ മൂല്യം പകർന്നു നൽകുകയും വളർച്ചആവർത്തിക്കാൻ സഹായിക്കുകയും ചെയ്യും എന്ന് ഗോസ്വിഫ് ഇന്റർനാഷണൽ സിഇഒ മാർക്ക് പാട്രിക്പറഞ്ഞു. 

RELATED STORIES
� Infomagic - All Rights Reserved.