സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ പേയ്പാല്‍ ഏറ്റെടുക്കും
August 12,2017 | 01:55:29 pm

ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ ആഗോള ഇന്റര്‍നെറ്റ് പേമെന്റ് കമ്പനിയായ പേപാല്‍ സ്വന്തമാക്കും. ചെറുകിട ബിസിനസുകാരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണിതെന്ന് പേപാല്‍ വ്യക്തമാക്കി. അമേരിക്കന്‍ ചെറുകിട ബിസിനസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ വായ്പാ ദാതാവാണ് സ്വിഫ്റ്റ് ഫിനാന്‍ഷ്യല്‍. വായ്പ, മുന്‍കൂര്‍ ധനസഹായം എന്നീ രീതികളില്‍ ഇതുവരെ അമേരിക്കയിലെ 20,000 സ്ഥാപനങ്ങള്‍ക്ക് സ്വിഫ്റ്റ് ഫിനാന്‍ഷ്യല്‍ പണം നല്‍കിയിട്ടുണ്ട്. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസാണ് പേപാലിന്റെ ആസ്ഥാനം. ഈ വര്‍ഷം അവസാനത്തോടെ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് കമ്പനി അറിയിച്ചു.

RELATED STORIES
� Infomagic - All Rights Reserved.