കട്ടക്കലിപ്പില്‍ പോലീസ് ഏമാനായി പിസി ജോര്‍ജ് വെള്ളിത്തിരയില്‍; ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ കാണാം
April 21,2017 | 07:47:08 am
Share this on

കട്ടക്കലിപ്പില്‍ പോലീസ് ഏമാനായി പൂഞ്ഞാറിന്റെ ജനകീയ എംഎല്‍എ പിസി ജോര്‍ജ് വെള്ളിത്തിരയില്‍. കനല്‍ കാലം എന്ന ചിത്രത്തിലാണ്  പിസി പോലീസ് എസ്പിയായി വേഷമിട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക്   മുന്‍പ്  നടന്ന ഒരു കൊലപാതകത്തിന്‍റെ അന്വേഷണത്തിന്റെ ഭാഗമായി  കീഴ് ഉദ്ദ്യോഗസ്ഥന്  ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മേലുദ്ദ്യോഗസ്ഥനായാണ്‌ പിസിയുടെ കഥാപാത്രം എത്തുന്നത്. 

പഞ്ച് ഡയലോഗുകള്‍ കൊണ്ട് പിസി തകര്‍ന്നാടുകയും ചെയ്യുന്നുണ്ട് ചിത്രത്തില്‍. കേരള നിയമസഭയിലെ ഈ ഒറ്റയാന്‍, ഷോട്ടുകളിലെല്ലാം ഒറ്റ ടേക്കില്‍ തന്നെ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതായി സിനിമയുടെ പിന്നണി പ്രവര്‍ത്തകരും പറയുന്നു. മിത്രൻ-നൗഫാലുദ്ദീൻ എന്നിവരാണ് സംവിധാനം. കൃഷ്ണ കുമാറും, സൂപ്പർ ഹിറ്റ് തമിഴ് ചിത്രം തെരിയിലെ വില്ലൻ ബിനീഷ് ബാസ്റ്റിനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷോര്‍ട്ട്‌ ഫിലിമുകളിലൂടെ ശ്രദ്ധേയനായ സുല്‍ഫിക്കര്‍ താഴത്തങ്ങാടിയും  മുഖ്യ വേഷമിടുന്നുണ്ട്. 

RELATED STORIES
� Infomagic - All Rights Reserved.