മികച്ച നേട്ടവുമായി പെട്രോനെറ്റ്
May 19,2017 | 11:38:13 am
Share this on

പൊതുമേഖല ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജി ആദ്യ സാമ്പത്തിക പാദത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നാലാം പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടതു മുതല്‍ കമ്പനിയുടെ ഓഹരി വിലയും അഞ്ചു ശതമാനം ഉയര്‍ന്നിട്ടുണ്ട്.

മാര്‍ച്ച് പാദത്തില്‍ പെട്രോനെറ്റിന്റെ അറ്റലാഭം 92 ശതമാനം വളര്‍ന്ന് 471 കോടി രൂപയിലേക്കാണെത്തിയത്. പാദാടിസ്ഥാനത്തില്‍ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന ലാഭമാണിതെന്ന് അധികൃതര്‍ അറിയിച്ചു. പെട്രോനെറ്റിന് ശക്തമായ വരുമാന വളര്‍ച്ചയും നേടാനായി. ഫോറിന്‍ എക്സ്ചേഞ്ചില്‍ മുന്നേറാനായത് ലാഭ വളര്‍ച്ചയെ സഹായിച്ചു. മറ്റ് ചെലവുകളിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്താനായതിന്റെ ഫലമായാണ് ലാഭത്തില്‍ വര്‍ധന കൈവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED STORIES
� Infomagic - All Rights Reserved.