'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' അണിയറ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
December 03,2017 | 09:50:57 am
Share this on

പൈപ്പിന്‍ ചുവട്ടിലെ പ്രണയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. സമകാലിക സംഭവങ്ങള്‍ കൂട്ടിയിണക്കി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കു വെയ്ക്കാനാണ് ടീമംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചും സംസാരിച്ചും അണിയറ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി അരമണിക്കൂര്‍ സമയം ചെലവഴിച്ചു.

സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ, നിര്‍മ്മാതാവ് വിജയകുമാര്‍ നടന്‍ നീരജ് മാധവന്‍ എന്നിവരും ചിത്രത്തിലെ ചില താരങ്ങളുമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ടിവി രാജേഷ് എംഎല്‍എയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
പൈപ്പിന്‍ ചുവട്ടിലെ പ്രണയം രണ്ടാം വാരവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണയത്തിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം ഒരു ദ്വീപ് നിവാസികളുടെ കുടിവെള്ളക്ഷാമത്തിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്.

ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ സംവിധായകനൊപ്പം ആന്റണി ജിബിനും പങ്കാളിയാകുന്നു. വിജയകുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

നായകനായുള്ള നീരജിന്റെ അരങ്ങേറ്റം ഗംഭീരമായി എന്ന അഭിപ്രായമാണ് പൊതുവെയുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയവും പ്രതികരിക്കുന്നതും സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന യുവത്വവുമാണ് ചിത്രത്തിന്റെ ആത്മാവ്.

RELATED STORIES
� Infomagic - All Rights Reserved.