പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചു
April 25,2017 | 04:32:38 pm
Share this on

തിരുവനന്തപുരം: മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ളീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചു. രാജിക്കത്ത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കൈമാറി. വേങ്ങരയില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഇനി വേങ്ങരയില്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും.

ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ 1.73 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.ബി.ഫൈസലിനെ കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.

RELATED STORIES
� Infomagic - All Rights Reserved.