വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി മോദി
May 20,2017 | 08:53:10 am
Share this on

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാര്‍ ഒരു രാത്രിയെങ്കിലും അവിടെ തങ്ങിയിട്ടേ തിരിച്ചെത്താവൂ എന്നാണ് മോദിയുടെ നിര്‍ദേശം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭീകര, തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാമൊഴിഞ്ഞു സുരക്ഷിതവും സമാധാനം നിറഞ്ഞതുമാണെന്ന സന്ദേശം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ലോകത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രിയപ്പെട്ട ഇടമായി പ്രതിഷ്ഠിക്കുകയാണ് മോദി ഉദ്ദേശമെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ബിജെപി ആസൂത്രണം ചെയ്യുന്ന മോദി(മെയ്ക്കിംഗ് ഓഫ് ഡെവലപ്പിംഗ് ഇന്ത്യ) ഫെസ്റ്റിന്റെ ഉദ്ഘാടനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തനാണ് പാര്‍ട്ടിയുടെ തീരുമാനം.

അസമിലെ ഗുവാഹത്തിയെ ഇതിനായി തെരഞ്ഞെടുത്തതായാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

 

RELATED STORIES
� Infomagic - All Rights Reserved.