നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെ മൊഴിയെടുത്തു
July 17,2017 | 02:27:38 pm
Share this on

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ(പള്‍സര്‍ സുനി) കുറച്ചുള്ള വിവരങ്ങള്‍ പൊലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു. കേസില്‍ നടന്‍ ദിലീപുമായി പള്‍സര്‍ സുനി ആദ്യ ഗൂഢാലോചന നടത്തിയത് 2013-ലാണെന്ന് പൊലീസ് പറയുന്നു. ഈ സമയം മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി.

ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്. പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് മുകേഷ് ആണെന്ന തരത്തിലുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.