നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു
July 17,2017 | 09:15:35 am
Share this on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. ഇന്നലെ അഡ്വ. രാജു ജോസഫിനെ  പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണും കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പിച്ചെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡ്  ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

RELATED STORIES
� Infomagic - All Rights Reserved.