സ്വന്തം ചരമ വാര്‍ത്തയും പരസ്യവും നല്‍കിയ ആളെ കണ്ടെത്തി
December 05,2017 | 10:39:48 am
Share this on

കണ്ണൂർ: സ്വന്തം ചരമ വാർത്ത പ്രസിദ്ധീകരിച്ച ശേഷം കാണാതായ ആളെ പൊലീസ്​ കണ്ടെത്തി തളിപ്പറമ്പ്​ കുറ്റിക്കോൽ സ്വദേശി ജോസഫിനെയാണ് പൊലീസ്​ കണ്ടെത്തിയത്. കോട്ടയത്തു നിന്നാണ്​ ഇദ്ദേഹത്തെ കണ്ടെത്തിയത്​.

കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ സ്വന്തം ചരമ വാർത്തയും ആദരാഞ്​ലികളും പ്രമുഖ മാധ്യമങ്ങളിൽ നൽകിയ ശേഷം ജോസ്​ഫ്​ നാടുവിട്ടത്​. വാർത്തകൾ വന്ന ശേഷം ജോസഫിനെ കാണാനില്ലെന്ന്​ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കർണാടകയിലേക്കോ മറ്റോ കടന്നിട്ടുണ്ടാകുമെന്ന്​ കരുതി പലയിടങ്ങളിലും അന്വേഷിച്ചുവെങ്കിലും കോട്ടയത്തു നിന്ന്​ കണ്ടെത്തുകയായിരുന്നു. ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കൾക്ക്​ ബുദ്ധിമുട്ടാകാതിരിക്കാനുമാണ്​ താൻ നാടുവിട്ടതെന്നാണ്​ ജോസഫ്​ പൊലീസിനോട്​ പറഞ്ഞത്​. ഇന്നുതന്നെ ജോസഫിനെ തളിപ്പറമ്പിലെത്തിക്കും.

RELATED STORIES
� Infomagic - All Rights Reserved.