പോക്‌സോ നിയമം: നിങ്ങള്‍ അറിയേണ്ടത്
March 07,2017 | 12:14:00 pm
Share this on

*കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനു 2012-ല്‍ പാസാക്കിയ നിയമമാണ് പോക്‌സോ.

*ലൈംഗിക അതിക്രമം, ലൈംഗികപീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുക്ക, ഇത്തം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി പ്രത്യേക കോടതികള്‍ സ്ഥാപിക്കുക്ക, ഇതുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ എന്നിവ നിയമം വ്യവസ്ഥ ചെയ്യുന്നു.

*നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രേരിപ്പിക്കുക അല്ലെങ്കില്‍ അതിനായി നിര്‍ബന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.

*കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് കുറഞ്ഞത് ഏഴു വര്‍ഷം മുതല്‍ പത്തുവര്‍ഷംവരെ തടവ് ലഭിക്കാം. ഒപ്പം പ്രതിയില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്യും.

*പോക്‌സോ നിയമവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെടുന്നയാള്‍ക്ക് വിചാരണക്കാലയളവില്‍ ജാമ്യത്തിന് അര്‍ഹതയുണ്ടാകില്ല.

*കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലായിരുക്കും നടക്കുക.

* ഈ നിയമപ്രകാരം 2015-ല്‍ 1550 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം 2050 കേസുകളും.

* രാവും പകലും ഇത്തരം പരാതികള്‍ ചൈല്‍ഡ് ലൈനിന്റെ 1098 എന്ന നമ്പറിലൂടെ അറിയിക്കാം. കുട്ടികള്‍ക്ക് നേരിട്ടുതന്നെ ഈ നമ്പര്‍ ഉപയോഗിക്കാം. വിവരം ലഭിക്കുന്നതു മുതല്‍ കൗണ്‍സിലിംഗ്, കേസ്, വിചാരണ എന്നിവ ബാലക്ഷേമ സമിതി ഉറപ്പാക്കും.

 

RELATED STORIES
� Infomagic - All Rights Reserved.