കസബയ്‌ക്കെതിരായ വിമര്‍ശനം: 'നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ?'
January 02,2018 | 08:54:53 am
Share this on

തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെ നടി പാര്‍വതി നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി നടന്‍ പ്രതാപ് പോത്തന്‍. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധതയാകും. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേയെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷില്‍ പോസ്റ്റുകളിടുന്ന പതിവ് ശീലത്തിന് വിപരീതമായി തനി മലയാളത്തിലാണ് പ്രതാപ് പോത്തന്റെ കുറിപ്പ്. ഇതിന് കാരണമെന്താണെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് തന്റെ ആംഗലേയം ആളുകള്‍ക്ക് മനസിലാകില്ലെന്നും അതിനാലാണ് മലയാളത്തിലെ പോസ്റ്റെന്നും പ്രതാപ് പോത്തന്റെ കിടിലന്‍ മറുപടി.

 

സിനിമയിൽ നായികയുടെ മടിക്കുത്തിൽ നായകൻ പിടിച്ചാൽ സ്ത്രീവിരുദ്ധത. അപ്പോൾ നായകന്റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലേ ?. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ.

Posted by Pratap Pothen on Monday, 1 January 2018

RELATED STORIES
� Infomagic - All Rights Reserved.