മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമത്തിന്റെ കാരണമതല്ല...ന്യൂസ് 18 ലേത് പ്ലാന്‍ഡ് ഗെയിമാണ്.......
August 11,2017 | 04:48:29 pm

സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് പ്രവീണ്‍ മാധവനാണ് ന്യൂസ് 18 ലെ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് ചാനലിന്റെ തലപ്പത്തുള്ളവര്‍ ക്രൂശിക്കപ്പെടുമ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതില്‍ ഉത്തരവാദിത്വമുള്ളവരെ ബലിയാടാക്കാനുള്ള ആസൂത്രിത ഗെയിമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അന്വേഷണത്തില്‍ അറിഞ്ഞതായി പ്രവീണ്‍ മാധവന്‍ പറയുന്നു...

പ്രവീണ്‍ മാധവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ...

പ്രിയപ്പെട്ട സനീഷ്.....Saneesh Elayadath
വാര്‍ത്തകള്‍ക്ക് പുറകെ ഓടുന്നത് മലയാളിയുടെ പ്രത്യേകതയാണ്.....അതില്‍ നെഗററീവ് ഉണ്ടെങ്കില്‍ കൂടുതല്‍ താത്പര്യം,ഞാനും വ്യത്യസ്ഥനല്ല......ന്യൂസ് 18 ലെ ഒരു സ്ത്രീയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താങ്കള്‍ക്കും ,ശ്രീ രാജീവിനും എതിരായ വാര്‍ത്തകളെ വിശ്വസിക്കുകയും, ലല്ലുവിനോടുള്ള വ്യക്തിപരമായ താത്പര്യക്കുറവ് മൂലം അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കുകയും ഞാന്‍ ചെയ്തു ......

പക്ഷെ ....പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമെന്ന നിങ്ങളുടെ ഔട്ട് ഗോയിംഗ് പ്രോഗ്രാം കോംമ്പോസിഷന്‍ നടക്കുന്ന സ്ഥലത്തെ ഗുരുതര പിഴവ് വരുത്തിയ ഈ കുട്ടിയെ മാസങ്ങള്‍ക്ക് മുന്‍പ് താങ്കള്‍ വഴക്ക് പറഞ്ഞ വിഷയമാണ്, സ്ത്രീ അധിക്ഷേപവും, ദളിത് അധിക്ഷേപവുമായി ചിത്രീകരിക്കുന്നതെന്നാണ് വ്യക്തിപരമായ അന്വേഷണത്തില്‍ മനസ്സിലാക്കിയത്.....

കൂടാതെ ചാനലിന്റെ വളര്‍ച്ചയില്‍ സ്വഭാവികമായ തടസ്സം നില്‍ക്കുന്നുവെന്ന് തോന്നുന്നവരെയും,പ്രൈവറ്റ് ഫേമുകളിലെ സ്വഭാവിക പെര്‍ഫൊമന്‍സ് അപ്രൈസലുകളില്‍ പരാജയപ്പെട്ടവരെയും ആണ് ശ്രീ രാജീവ് ഒഴുവാക്കുന്നതെന്നും. അതില്‍ ഒരു ഗ്രൂപ്പ് കളിയും ഇല്ലെന്നും മനസ്സിലാകുന്നു .....

ശ്രീ ജയദീപ് ലീവിലെന്ന പ്രചരണമുള്‍പ്പടെ പലതും പ്ലാന്‍ഡ് ഗെയിമാണെന്നും. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ചട്ടക്കൂടിനെ തെറ്റായി വ്യാഖ്യാനിച്ച് പലരും നേരെ വാ നേരെ പോ എന്ന നിലപാട് ഉള്ള രാജീവിനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നുവെന്നും മനസ്സിലാകുന്നു....

അത് കൊണ്ടു തന്നെ വാര്‍ത്തകളിലെ നെഗറ്റീവില്‍ ഭ്രമിച്ചുള്ള തെററായ നിലപാട് തിരുത്തുന്നു.....കാരണം വാര്‍ത്തകളെക്കാള്‍ വിശ്വാസം ഉള്ള സോഴ്‌സില്‍ നിന്ന് കിട്ടിയ വിവരം തെറ്റില്ല...

 

 

പ്രിയപ്പെട്ട സനീഷ്.....Saneesh Elayadath വാർത്തകൾക്ക് പുറകെ ഓടുന്നത് മലയാളിയുടെ പ്രത്യേകതയാണ്.....അതിൽ നെഗററീവ് ഉണ്ടെങ്ക...

Posted by പ്രവീൺ മാധവൻ on Friday, August 11, 2017

RELATED STORIES
� Infomagic - All Rights Reserved.