ദിലീപിനേക്കുറിച്ചും ആക്രമണത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ചും വിവരിച്ച് പ്രവീണ
September 13,2017 | 07:40:43 pm
Share this on

ദിലീപിനേക്കുറിച്ചും ആക്രമണത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ചും വിവരിച്ച് പ്രവീണ. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യമുനകളും ദിലീപിന് നേരെ നീങ്ങുമ്പോഴും   പല സഹതാരങ്ങളും   പിന്തുണയുമായി  എത്തുമ്പോഴാണ് പ്രവീണ തന്‍റെ നിലപാട്   വ്യക്തമാക്കുന്നത്. 

ദിലീപേട്ടനൊപ്പം കുറച്ച് ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെക്കൊണ്ട് ഇത്തരത്തിലൊരു കൃത്യം ചെയ്യിപ്പിക്കുന്നയാളല്ല ദിലീപെന്ന് പ്രവീണ പറയുന്നു.ഇത്തരത്തിലൊരു കാര്യം ചെയ്യാനോ ചെയ്യിപ്പിക്കാനോ അദ്ദേഹം ശ്രമിക്കില്ലെന്നാണ് തന്റെ വിശ്വാസം. കൂടെ അഭിനയിച്ചപ്പോഴൊക്കെ നല്ല പിന്തുണയായിരുന്നു അദ്ദേഹമെന്നും പ്രവീണ പറയുന്നു.

ആക്രമണത്തിനിരയായ താരവുമായി നല്ല കൂട്ടാണ്. ശരിക്കും അനിയത്തിക്കുട്ടിയെപ്പോലെയാണ്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും പ്രവീണ വ്യക്തമാക്കി.

RELATED STORIES
� Infomagic - All Rights Reserved.