രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു
July 17,2017 | 10:29:39 am
Share this on

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലുമാണ് പോളിംഗ് ബൂത്തുകള്‍. എന്‍ഡിഎ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിന് പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിനെക്കാള്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിൽ വോട്ട് രേഖപ്പെടുത്തി. ജിഎസ്ടിക്കു ശേഷം രാജ്യത്ത് പുതിയ തുടക്കമാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പാസാക്കിയതുപോലെ എല്ലാവരും പാർലമെന്‍റ് സമ്മേളനത്തിലും സഹകരിക്കണം. വർഷകാല സമ്മേളനം കാര്യക്ഷമമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ 604-ാം ന​ന്പ​ർ മു​റി​യി​ലാ​ണ് വോ​ട്ടിം​ഗ് കേ​ന്ദ്രം. ഈ മാസം 20നാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭകളിലെ ബാലറ്റു പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ചശേഷമാകും വോട്ടെണ്ണുക. കേരളത്തില്‍നിന്ന് എന്‍ഡിഎയ്ക്ക് ഒരു വോട്ടേ ലഭിക്കൂ. ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്‍റേത്.

RELATED STORIES
� Infomagic - All Rights Reserved.