ബുള്ളറ്റ് ട്രെയിനിനെ വിമര്‍ശിച്ചവരെ പരിഹസിച്ചു മോദി; 'അവര്‍ അന്നു പറഞ്ഞതും ഇന്നു ചോദിക്കുന്നതും'
September 14,2017 | 01:49:47 pm
Share this on

അഹമ്മദാബാദ്: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ വരുമെന്ന് ചോദിച്ചവര്‍ എന്തിനാണ് ഇങ്ങനെയൊരു പദ്ധതിയെന്നാണ് ഇപ്പോള്‍ ചോദിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി അഹമ്മദാബാദില്‍ പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.

ഇതു പുതിയ ഇന്ത്യയാണ്. ഉയരങ്ങളിലേക്ക് പറന്നേ മതിയാകൂ. രാജ്യത്തിന്റെ വികസനത്തിന് ഈ സ്വപ്‌ന പദ്ധതി വേഗത നല്‍കും. വലിയ സ്വപ്‌നങ്ങളില്ലാതെ ഒരു രാജ്യത്തിനും വളരാനാകില്ല. ന്മ സാങ്കേതിക വിദ്യ രാജ്യത്തിനു മുഴുവനും വേണ്ടിയാണ്. റെയില്‍വേയ്ക്കും ഇതു ഗുണകരമാണ്. നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങള്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ് - മുംബൈ പാതയില്‍ ആറു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. 508 കിലോമീറ്റര്‍ പാതയില്‍ ആകെ 12 സ്റ്റേഷനുകള്‍ ആണ് ഉണ്ടാകുക. 21 കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണു യാത്ര.

മണിക്കൂറില്‍ 320 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുനിന്ന് അഹമ്മദാബാദിലെത്താന്‍ രണ്ടുമണിക്കൂര്‍ മതിയാകും. ഇന്ത്യയില്‍ നിലവില്‍ വേഗം കൂടിയ ട്രെയിന്‍ ഹസ്രത്ത് നിസാമുദീന്‍ ആഗ്ര കന്റോണ്‍മെന്റ് ഗതിമാന്‍ എക്‌സ്പ്രസ് ആണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍. 1.40 മണിക്കൂര്‍ കൊണ്ടു 187 കിലോമീറ്റര്‍ പിന്നിടും.

RELATED STORIES
� Infomagic - All Rights Reserved.