98 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം
November 11,2017 | 10:55:55 am
Share this on

ഹയര്‍ സെക്കന്‍ഡറിയിലെ ലാബ് അസിസ്റ്റന്‍റ് ഉള്‍പ്പെടെ 98 തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 19 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്‍റാണ്. സംവരണ വിഭാഗക്കാര്‍ക്ക് മാത്രമുള്ളതാണ് മറ്റ് തസ്തികകള്‍.

ഹയര്‍സെക്കന്‍ഡറിയിലെ ലാബോറട്ടറി അസിസ്റ്റന്‍റ് തസ്തികയ്ക്ക് എസ്.എസ്.എല്‍.സി.യാണ് അടിസ്ഥാന യോഗ്യത. നിയമനം കിട്ടിയാല്‍ പ്രൊബേഷന്‍ കാലയളവില്‍ പി.എസ്.സി. നടത്തുന്ന ലബോറട്ടറി അറ്റന്‍ഡേഴ്സ് ടെസ്റ്റ് പാസാവണം.

പി.ജി. യോഗ്യതയുള്ളവര്‍ക്ക് പട്ടികജാതി വികസന ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡ്രോയിങ് ടീച്ചര്‍ (ഹൈസ്കൂള്‍), നഴ്സറി ടീച്ചര്‍, ഗാര്‍ഡ്, സെക്യൂരിറ്റി ഗാര്‍ഡ്, ഫാം സൂപ്രണ്ട്, കാത്ത് ലാബ് ടെക്നീഷ്യന്‍ തുടങ്ങിയ തസ്തികകളും വിജ്ഞാപനത്തിലുണ്ട്.

www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഡിസംബര്‍ 6 വരെ അപേക്ഷ സ്വീകരിക്കും

RELATED STORIES
� Infomagic - All Rights Reserved.