40 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു
December 07,2017 | 12:10:09 pm
Share this on

വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍, അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങി 40 തസ്തകകളിലേക്ക് (കാറ്റഗറി നമ്പര്‍  501 മുതല്‍ 540 വരെ) പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഇതില്‍ 38 തസ്തികകളും സംവരണ വിഭാഗക്കാര്‍ക്കുള്ളവയാണ്. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍, അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് ജനറല്‍ റിക്രൂട്ട്മെന്‍റാണ്.

പ്ലസ്ടു/തത്തുല്യ വിദ്യാഭ്യാസയോഗ്യതയും നിര്‍ദിഷ്ട ശാരീരിക യോഗ്യതയുമുള്ള വനിതകള്‍ക്ക് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്കും പുരുഷന്മാര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല. ബിരുദവും രണ്ടുവര്‍ഷത്തെ എഡിറ്റോറിയല്‍ പരിചയവുമാണ് അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത.

RELATED STORIES
� Infomagic - All Rights Reserved.