കളമശ്ശേരി ആശാദീപം റിഹാബിലിറ്റേഷന്‍ സെന്ററിന് പഞ്ചാബ് നാഷണൽ ബാങ്ക് പനമ്പിള്ളിനഗര്‍ ശാഖ ധനസഹായം കൈമാറി
March 20,2017 | 12:02:13 pm
Share this on

കളമശ്ശേരി ആശാദീപം റിഹാബിലിറ്റേഷന്‍ സെന്ററിന് പഞ്ചാബ് നാഷണൽ ബാങ്ക് പനമ്പിള്ളിനഗര്‍ ശാഖ ധനസഹായം കൈമാറി.പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പനമ്പിള്ളിനഗര്‍ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കളമശ്ശേരി ആശാദീപം റിഹാബിലിറ്റേഷന്‍ സെന്ററിന് ആണ് ധനസഹായം കൈമാറിയത് .ബാങ്കിന്റെ എം.ഡിയും, സി.ഇ.ഒയുമായ ഉഷാ അനന്തസുബ്രഹ്മണ്യമാണ് ധനസഹായം കൈമാറിയത്.ചടങ്ങിൽ മേയര്‍ സൗമിനി ജെയിന്‍, സോണല്‍ മേധാവി വിനോദ് ജോഷി, എറണാകുളം സര്‍ക്കിള്‍ മേധാവി സൂസി ജോര്‍ജ്, ഡെപ്യൂട്ടി സര്‍ക്കിള്‍ മേധാവി ചന്ദ്രകുമാര്‍ ശാഖാമാനേജര്‍ പ്രതിഭ എന്നിവർ പങ്കെടുത്തു .

RELATED STORIES
� Infomagic - All Rights Reserved.