സാങ്കേതിക സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി
December 07,2017 | 11:51:55 am
Share this on

തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. ഇന്നലെ നടന്ന ബിടെക്ക് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരിക്കുന്നത്.ചോര്‍ച്ച പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു.

രണ്ടു ദിവസം മുമ്പേ ചോദ്യപേപ്പര്‍ ലഭിച്ചിരുന്നതായാണ് പരാതി. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി പ്രചരിച്ചുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മാതൃകാ ചോദ്യപേപ്പര്‍ എന്ന രീതിയിലായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് പരീക്ഷാ ഹാളില്‍ എത്തിയപ്പോഴാണ് പ്രചരിച്ചത് യഥാര്‍ഥ ചോദ്യക്കടലാസാണെന്ന് വിദ്യാര്‍ഥികള്‍ അറിയുന്നത്. സര്‍വകലാശാലയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് ആക്ഷേപമുണ്ട്.

സര്‍വകലാശാലയ്ക്കു കീഴിലുള്ള കരുനാഗപ്പള്ളിയിലെ കോളജില്‍നിന്നാണ് ചോര്‍ച്ചയുണ്ടായതെന്നും ആക്ഷേപമുണ്ട്. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിവരം.

RELATED STORIES
� Infomagic - All Rights Reserved.