കുട്ടികള്‍ക്കായി സിവില്‍ സര്‍വീസ് മാതൃക പരീക്ഷ
November 11,2017 | 10:58:45 am
Share this on

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിവില്‍ സര്‍വീസ് പരീക്ഷ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷനും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേസ് സൊല്യൂഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന മോഡല്‍ സിവില്‍ സര്‍വീസ് പരീക്ഷ റേസ് ടു ഐഎഎസിന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു . യു പി എ സി പരീക്ഷയുടെ അതേ മാതൃകയില്‍ , പ്രിലിംസ് , മെയിന്‍സ് , ഇന്‍റര്‍വ്യൂ എന്നീ മൂന്നു ഘട്ടങ്ങളാണ് ഈ പരീക്ഷയിലുള്ളത്.

രണ്ടു കാറ്റഗറിയായി നടക്കുന്ന പരീക്ഷയില്‍ ഏഴ് മുതല്‍ പ്ലസ് ടു ക്ലാസ്സില്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ പി എസ് (റിട്ടയേര്‍ഡ്) ഡോ. ലിഡ ജേക്കബ് ഐ എ എസ് (റിട്ടയേര്‍ഡ്) , ഡോ. എഡ്വേര്‍ഡ് എടേഴത്ത് , ഡോ. രാംകുമാര്‍ ശ്രീധരന്‍ നായര്‍ , ഡോ.എം. സി ദിലീപ് കുമാര്‍ , എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്‍റര്‍വ്യൂ പാനലാകും അവസാനവട്ട അഭിമുഖത്തിനു നേതൃത്വം നല്‍കുക. ഐ എ എസ്, ഐ പി എസ്. ഐ എഫ് എസ് ഉദ്യോഗസ്ഥരോട് സംവദിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും.

വിജയികള്‍ക്ക് ക്യാഷ് പ്രൈസ് , സ്കോളര്‍ഷിപ്പ്, വിനോദയാത്ര ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കാന്‍ പോകുന്നത് "ഒരു പരീക്ഷയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം അത് എഴുതി പരിശീലിക്കുക എന്നതാണ് റേസ് ടു ഐഎഎസിന്‍റെ ലക്ഷ്യം. സ്കൂള്‍ കാലം മുതലേ സിവില്‍ സര്‍വീസ് പരീക്ഷയെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുമെന്നും,ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി ഒരു പരീക്ഷ നടത്തപ്പെടുന്നതെന്നും പ്രോഗ്രാം ഡയറക്ടര്‍ ശ്രീ. ജിന്‍റോമാത്യു അറിയിച്ചു. ഡിസംബര്‍ മൂന്നിനാണ് ആദ്യഘട്ട പരീക്ഷ. ഡിസംബര്‍ 29ന് പ്രധാന പരീക്ഷ നടക്കും. ഏപ്രിലില്‍ ആയിരിക്കും അഭിമുഖം.

രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക www.race2ias.com കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 484 2102222 , 91 8593005622, 91 9961444794

RELATED STORIES
� Infomagic - All Rights Reserved.