രാജസ്ഥാനിലെ കര്‍ഷക പ്രക്ഷോഭം: ബി.ജെ.പിയ്ക്ക് നിഷേധാത്മക നിലപാടെന്ന് എം.എ ബേബി...
September 14,2017 | 10:27:42 am
Share this on

രാജസ്ഥാനിലെ കര്‍ഷക പ്രക്ഷോഭം കരുത്താര്‍ജ്ജിക്കുകയാണെന്നും എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന് ഈ  വിഷയത്തില്‍ നിഷേധാത്മക നിലപാടാണെന്നും സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ...

''രാജസ്ഥാനിലെ സിക്കറില്‍ അഖിലേന്ത്യ കിസ്സാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം .ഉല്‍പ്പാദനച്ചെലവും അതിന്റെ 50 ശതമാനവും കൂടി ചേര്‍ത്ത് വിളകളുടെ താങ്ങുവില നല്‍കണമെന്ന സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശം നടപ്പാക്കുക, കര്‍ഷകത്തൊഴിലാളികളുടെയും സാധാരണ കര്‍ഷകരുടെയും കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുക, 60 വയസ്സിനുമുകളില്‍ പ്രായമുള്ള കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും 5000 രൂപ വീതം പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം ആരംഭിച്ചത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള സമരം ആരംഭിച്ചു 10 ദിവസങ്ങള്‍ കഴിയുമ്പോളും നിഷേധാത്മക നിലപാടാണ് രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാര്‍ കര്‍ഷക സമരത്തോട് കാണിക്കുന്നത് .

സിക്കറില്‍ ആരംഭിച്ച പ്രക്ഷോഭം സംസ്ഥാനത്താകെ വ്യാപിക്കുന്നതാണ് നമ്മുക്ക് കാണാന്‍ കഴിയുന്നത് .സമരത്തെ നേരിടാന്‍ കരി നിയമങ്ങള്‍ പ്രയോഗിക്കുമ്പോളും പതിനായിരങ്ങളാണ് ഓരോ ദിവസവും വര്‍ധിത വീര്യത്തോടെ സമര മുഖത്തേക്ക് എത്തുന്നത് .144 പ്രഖ്യാപിച്ചും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തിയും ,ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി സമരക്കാരെ അറസ്‌റ് ചെയ്തു സമരം തകര്‍ക്കാന്‍ ഭരണ കൂടം ശ്രമിക്കുകയാണ് .എന്നാല്‍ ഇതിനെ എല്ലാം അതി ജീവിച്ചു കൊണ്ട് ഒന്നര ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ ദിവസം പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങിയത് .സമീപകാല ചരിത്രത്തില്‍ രാജ്യത്ത് മറ്റെങ്ങും കാണാത്ത വലിയ കര്‍ഷക മുന്നേറ്റമാണ് സിക്കറില്‍ നിന്നും തുടങ്ങിയത് .സമരത്തോടുള്ള നിഷേധാത്മക സമീപനം അവസാനിപ്പിച് കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രീമതി വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ തയ്യാറാകണം .സമരമുഖതുള്ള കര്‍ഷകര്‍ക്ക് സി പി ഐ എം ന്റെ എല്ലാ പിന്തുണയും അറിയിക്കുന്നു .''

 

RELATED STORIES
� Infomagic - All Rights Reserved.