രാമലീല പ്രദര്‍ശിപ്പിക്കാന്‍ പോലീസ് സംരക്ഷണം തേടി നിര്‍മ്മാതാവ് കോടതിയില്‍
September 13,2017 | 08:39:46 pm
Share this on

ദിലീപ് നായക വേഷത്തിലെത്തുന്ന ചിത്രം രാമലീല റിലീസ് ചെയ്യുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചു

സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനു തയാറായപ്പോഴാണ് നായകനായ ദിലീപിന്‍റെ അറസ്റ്റ് നടന്നതെന്നും ഇതോടെ റിലീസിംഗ് മുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ജൂലൈ 10ന് ദിലീപ് അറസ്റ്റിലായതോടെ റിലീസ് മുടങ്ങി. 14 കോടിയിലധികം രൂപ ചെലവിട്ടു നിര്‍മിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കികഴിഞ്ഞു.

ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് തീയേറ്റര്‍ ഉടമകള്‍ക്ക് ആശങ്കയുണ്ട്. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. കേസവസാനിക്കുന്നതു വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES
� Infomagic - All Rights Reserved.