ഹര്‍ത്താലിനെതിരായ ഹര്‍ജി: രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസ്
October 12,2017 | 04:31:43 pm
Share this on

ഹര്‍ത്താലിനെതിരായ ഹര്‍ജികളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടീസ്. ഒക്ടോബര്‍ 16ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെയാണ് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭയവും, ആശങ്കയും ഉണ്ടെന്നും, അത്തരം ആശങ്കകള്‍ അകറ്റാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണം. ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. നേരത്തെ 13ാം തീയതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഫുട്ബോള്‍ പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 16 ലേയ്ക്ക് ഹര്‍ത്താല്‍ മാറ്റിയത്.

RELATED STORIES
� Infomagic - All Rights Reserved.