ശ്രീലങ്കന്‍ മന്ത്രിമാര്‍ കേരളാ ചേംബര്‍ സന്ദര്‍ശിച്ചു
July 17,2017 | 05:47:58 pm
Share this on

കൊച്ചി: ശ്രീലങ്കന്‍ തൊഴില്‍, തൊഴിലാളി സംഘടനാ മന്ത്രി രവീന്ദ്ര സമരേശ്വരയും ടൂറിസം, ക്രൈസ്തവകാര്യ ഉപമന്ത്രി അരുണ്ടിക ഫെര്‍ണാണ്ടോയും കൊച്ചിയിലെ കേരളാ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെസിസിഐ) ആസ്ഥാനം സന്ദര്‍ശിച്ചു. കെസിസിഐ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചേംബര്‍ ചെയര്‍മാന്‍ രാജാ സേതുനാഥ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫോറം കണ്‍വീനര്‍ രാജേഷ് നായരും ചടങ്ങില്‍ സംബന്ധിച്ചു.

ശ്രീലങ്കയിലേയ്ക്ക് നേരിട്ടുള്ള നിക്ഷേപങ്ങള്‍ക്കും ബിഒടി വ്യവസ്ഥയിലുള്ള പദ്ധതികള്‍ക്കും മികച്ച സാധ്യതകളാണുള്ളതെന്ന് രവീന്ദ്ര സമരേശ്വര പറഞ്ഞു. 'പ്രധാനമായും ടൂറിസം, ആരോഗ്യരക്ഷാ മേഖലകളിലാണ് അവസരങ്ങളുള്ളത്. നിക്ഷേപകര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണ്,' മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വ്യവസായികളെ നിക്ഷേപസാധ്യതകള്‍ ആരായുന്നതിനായി അദ്ദേഹം ശ്രീലങ്കയിലേയ്ക്ക് ക്ഷണിച്ചു.

 

RELATED STORIES
� Infomagic - All Rights Reserved.