ഡി സിനിമാസിന്റെ ഭൂമിയിടപാട്: വിജിലന്‍സ് അന്വേഷണത്തിന് ചാലക്കുടി നഗരസഭയുടെ ശുപാര്‍ശ
July 17,2017 | 05:28:05 pm
Share this on

തൃശൂര്‍: നടന്‍ ദിലീപിന്റെ ആഡംബര സിനിമാ സമുച്ചയമായ ഡി സിനിമാസുമായി ബന്ധപ്പെട്ട ഭൂമിയിടപാടിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണത്തിന് ചാലക്കുടി നഗരസഭയുടെ ശുപാര്‍ശ. 2014-ല്‍ യുഡിഎഫ് ഭരണകാലത്തായിരുന്നു ഡി സിനിമാസിന് അനുമതി നല്‍കിയത്. അന്നു ദിലീപ് ചില കൗണ്‍സിലര്‍മാര്‍ക്ക് അഞ്ചുലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ഭരണപക്ഷം ആരോപിക്കുന്നു. ആ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഡി സിനിമാസ് നിര്‍മിക്കാന്‍ ചാലക്കുടിയിലെ ഒരേക്കര്‍ ഭൂമി വ്യാജ ആധാരങ്ങള്‍ ചമച്ചു കൈവശപ്പെടുത്തിയെന്ന ആക്ഷേപത്തെക്കുറിച്ചു അന്വേഷിക്കാന്‍ റവന്യൂമന്ത്രി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തൃശൂര്‍ ജില്ലാ കളക്ടറോടാണ് ആരോപണത്തെക്കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നേരത്തേ ആരോപണത്തില്‍ കഴമ്പുണ്ടെന്ന കണ്ടെത്തിയ ഹൈക്കോടതി ലാന്റ് റവന്യൂ കമ്മിഷണറോട് അന്വേഷിക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. കമ്മിഷണറുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ തൃശൂര്‍ കളക്ടര്‍ എതിര്‍ കക്ഷിയായ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍ക്കാര്‍ പുറമ്പോക്കില്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.