1009 റൺസ് നേടി റിക്കോർഡിട്ട പ്രണവ് ധൻവാഡെ കളി അവസാനിപ്പിക്കുന്നു
January 01,2018 | 08:09:21 am
Share this on

മുംബയ്: സ്കൂൾ ക്രിക്കറ്റിൽ 1009 റൺസ് അടിച്ചെടുത്ത ലോക റിക്കോർഡ് നേടി ചരിത്രം രചിച്ച മുംബയ്ക്കാരൻ പയ്യൻ പ്രണവ് ധാൻവാഡെ ക്രിക്കറ്റ് അവസാനിപ്പിക്കുന്നു. ലോക റിക്കോർഡിനു ശേഷം പ്രതീക്ഷകളുടെ സമ്മർദം താങ്ങാനാകാതെ ഫോം ഔട്ടായതാണ് പ്രണവിനെ കടുത്ത തീരുമാനത്തിനു പ്രേരിപ്പിക്കുന്നത്.

റെക്കാഡിനു ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നൽകിയിരുന്ന പതിനായിരം രൂപ സ്കോളർഷിപ്പ് വേണ്ട എന്നു കാണിച്ച് പ്രണവിന്റെ അച്ഛൻ പ്രശാന്ത് കഴിഞ്ഞ മാസം എം.സി.എയ്‌ക്ക് കത്തെഴുതിയിരുന്നു. ഭാവിയിൽ പ്രണവ് മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയാണെങ്കിൽ സ്കോളർഷിപ് വീണ്ടും സ്വീകരിക്കാം എന്നായിരുന്നു ഓട്ടോ ഡ്രൈവറായ പ്രശാന്ത് അന്നു പറഞ്ഞത്.

മുംബയ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിയ്ക്കുന്ന എച്ച്.ടി.ഭണ്ഡാരി കപ്പ് ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിലാണ് പ്രണവ് ചരിത്രനേട്ടം കുറിച്ചത്. 317 ബോളിൽ നിന്നായിരുന്നു അന്ന് പ്രണവ് ആയിരം റൺസ് നേടിയത്.

RELATED STORIES
� Infomagic - All Rights Reserved.