റെനോ ക്യാപ്ചര്‍ കേരളത്തില്‍ അവതരിപ്പിച്ചു
November 13,2017 | 12:38:07 pm
Share this on

കൊച്ചി : റെനോ ക്യാപ്ചര്‍ കേരളത്തില്‍ അവതരിപ്പിച്ചു. റെനോള്‍ട്ട് 75 രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ളതും നിലവില്‍ 10 ലക്ഷത്തില്‍ പരം ഉപഭോക്താക്കളുളളതും ഫ്രഞ്ച് ഡിസൈനില്‍ ഒരുക്കിയിട്ടുള്ളതുമായ മോഡലാണ് ക്യാപ്ചര്‍. റെനോള്‍ട്ട് കൊച്ചി ഷോറൂമില്‍ ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, റീജിയണല്‍ മാനേജര്‍ വിഷ്ണു ഗുരുദാസ്, ഡോ.ടി.കെ ശ്യാമളന്‍, ഡോ. ആശ ശ്യാമളന്‍ എന്നിവര്‍ ചേര്‍ന്നാണ് ക്യാപ്ചര്‍ അവതരിപ്പിച്ചത്. 40-ല്‍ പരം പ്രീമിയം സവിശേഷതകളുള്ള ക്യാപ്ചറിന്റെ എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപയാണ്. പെട്രോള്‍,ഡീസല്‍ വേരിയന്റുകളിലായി അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്. ബുക്കിംഗ് സൗകര്യാര്‍ത്ഥം ക്യാപ്ചര്‍ ആപ്പും റൊനോ അവതരിപ്പിച്ചിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.