ടിവിഎസ് റെനോള്‍ട്ട് കേരള ;ഈ വര്‍ഷവും ഇന്ത്യയില്‍ ഒന്നാമത്
January 20,2018 | 04:24:27 pm

ടിവിഎസ് റെനോള്‍ട്ട് കേരള തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ റെനോള്‍ട്ട് കാറുകള്‍ വില്‍പന നടത്തി   ഡയമണ്ട് ക്ലബ് മെമ്പര്‍ഷിപ്പ് നിലനിറുത്തി . ഏറ്റവും കൂടുതല്‍ റെനോള്‍ട്ട് കാറുകളുടെ വില്‍പന,  മികച്ച വില്‍പനാനന്തര സേവനം, ഉപഭോക്താക്കളുടെ സംതൃപ്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡയമണ്ട് ക്ലബിലേയ്ക്ക് ഡീലര്‍ഷിപ്പിനെ തിരഞ്ഞെടുക്കുന്നത് . സിംഗപ്പൂരില്‍ സമാപിച്ച വാര്‍ഷിക സമ്മേളനത്തില്‍ ടിവിഎസിനുവേണ്ടി സീനിയര്‍ വൈസ്പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ സുരേഷ് വെങ്കിട്ടരാമന്‍ എന്നിവര്‍ ചേര്‍ന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുമിത് സാഹ്‌നി സെയില്‍സ് ആന്റ് മാര്‍ക്കറ്റിഗ് വൈസ് പ്രസിഡന്റ് റഫീല്‍ ട്രിഗര്‍ എന്നിവരില്‍ നിന്ന്  ഡയമണ്ട് ക്ലബ് അവാര്‍ഡ് ഏറ്റുവാങ്ങി. 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.