റിതബ്രതാ ബാനര്‍ജിയുടെ കാര്യം തീരുമാനമായിട്ട് മതി ഇവിടത്തെ തള്ളലെന്ന് കോടിയേരിയോട് ബല്‍റാം...
September 14,2017 | 10:54:06 am
Share this on

കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോകുന്നവരുടെ ലിസ്റ്റുമായി വരുന്ന കോടിയേരി ബാലകൃഷ്ണന്‍ രാജ്യസഭാ എംപിയുമായ ആ റിതബ്രതാ ബാനര്‍ജിയുടെ കാര്യം ഒന്ന് തീരുമാനമായിട്ട് മതി ഇനി തള്ളല്‍ എന്ന് വി.ടി ബല്‍റാം എം.എല്‍.എ. ആഢംബര ജീവിതത്തിന്റെ പേരില്‍ പാര്‍ട്ടി നടപടിയെടുത്ത റിതബ്രതാ ബാനര്‍ജി കണ്ണന്താനത്തിന്റെ വഴിയ്ക്ക് തന്നെയാണെന്ന് ബല്‍റാം പരിഹസിക്കുന്നു. രാജ്യസഭാ എംപിയും യുവനേതാവുമായ റിതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം ബംഗാള്‍ സംസ്ഥാന നേതൃത്വം, കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ റിതബ്രത ബാനര്‍ജിയെ സിപിഎമ്മില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ...
വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്ന നേതാക്കളുടെ ലിസ്റ്റുമായി കോടിയേരി ബാലകൃഷ്ണന്‍ ഇത്തവണയും പത്രസമ്മേളനവുമായി വരുമായിരിക്കും.
അദ്ദേഹത്തോട് വിനീതമായ ഒരു മുന്നറിയിപ്പ്, എസ്എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ആ റിതബ്രതാ ബാനര്‍ജിയുടെ കാര്യം ഒന്ന് തീരുമാനമായിട്ട് മതി ഇവിടത്തെ തള്ളല്‍. പോക്ക് കണ്ടിട്ട് സഖാവ് റിതബ്രതയും സഖാവ് കണ്ണന്താനത്തിന്റെ വഴിയില്‍ത്തന്നെയാണെന്ന് തോന്നുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.