റോഹിങ്ക്യന്‍ മുസ്ലീങ്ങളെ തിരിച്ചയക്കുമെന്ന നിലപാടിലുറച്ച് കേന്ദ്രം
September 14,2017 | 05:32:53 pm
Share this on

റോഹിങ്ക്യകളെ തിരിച്ചയക്കുമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ഇവരുടെ കാര്യത്തില്‍ യുഎന്‍ നിയമം ബാധകമല്ലെന്നും സത്യവാങ്മൂലം പറയുന്നു. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു

ഇന്ത്യയില്‍ അഭയം തേടിയെത്തിയ റോഹിങ്ക്യന്‍ മുസ്ലീങ്ങളെ മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന രംഗത്തെത്തിയിരുന്നു. റോഹിങ്ക്യ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് മ്യാന്‍മറില്‍ വലിയ സംഘര്‍ഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സെയ്ദ് റാ അദ് അല്‍ ഹുസൈന്‍ വ്യക്തമാക്കിയിരുന്നു.

ഏകദേശം 40,000ഓളം റോഹിങ്ക്യ മുസ്ലീങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ 16,000 പേര്‍ക്ക് അഭയാര്‍ഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടുള്ളതാണ്. ഇവര്‍ക്കെതിരെ മ്യാന്‍മറില്‍ കടുത്ത വംശീയ സംഘര്‍ഷം നടക്കുമ്ബോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണെന്ന് ഹുസൈന്‍ പറഞ്ഞിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.