എരിഞ്ഞണഞ്ഞ മക്കള്‍; ജ്വാലയാകുന്ന അമ്മമാര്‍; തല്ലിക്കെടുത്തുന്ന ഭരണകൂടങ്ങൾ
April 05,2017 | 11:13:05 am
Share this on

എരിഞ്ഞണഞ്ഞ മക്കള്‍ക്ക് വേണ്ടി ജ്വാലയാകുന്ന അമ്മമാരും അതിനെ തെരുവില്‍ തല്ലിക്കെടുത്തുന്ന ഭരണകൂടങ്ങളും നമുക്ക് മുന്നില്‍ ഉയര്‍ന്ന്‍ വന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ്  ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഭരണകൂട വേട്ടയാടലില്‍ മരണത്തിന് വിധേയനായ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത്‌ വിദ്യാര്‍ഥി രോഹിത് വെമുലയും കോളേജ് മാനേജ്മെന്റ്കളുടെ അക്രമങ്ങളില്‍ മനംനൊന്ത് ജീവന്‍ വെടിഞ്ഞ ജിഷ്ണു പ്രണോയിയും എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന്‍ ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മയും സ്വന്തം മക്കളുടെ നീതിക്ക് വേണ്ടി ഭരണഘൂടങ്ങളുടെ മുന്നില്‍ ചെന്ന് യാചിച്ചു. എന്നാല്‍ ഈ അമ്മാമാരെ തെരുവില്‍ വലിച്ചിഴക്കുന്ന കാഴ്ചകളാണ് നാം കണ്ട്കൊണ്ടിരിക്കുന്നത്.

2016 ജനുവരി 17 ന് ആണ് രോഹിത വെമുലയെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. രോഹിത് വെമുലയുടെ ഒന്നാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് രാധിക വെമുലയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 2017 ജനുവരി 17 ന്.  

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യുവില്‍ നിന്നും നജീബിനെ കാണാതാകുന്നത്. എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നജീബിന്റെ തിരോധാനം. നവംബര്‍ ആറിന് എന്റെ മകനെവിടെ എന്ന് ജന്തര്‍മന്ദറില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആ ഉമ്മ ചോദിച്ചതിനാണ് അവരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചത്. ഇപ്പോഴിതാ കേരളത്തിന്റെ തലസ്ഥാന നഗരിയിലൂടെ ജിഷ്ണുവിന്റെ അമ്മ മഹിജയും. 

2017 ജനുവരി ആറിനാണ് ജിഷ്ണുവിന്റെ മരണം നടക്കുന്നത്.  ജിഷ്ണുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് അമ്മ മഹിജയും ബന്ധുക്കളും നീതി തേടിയാരംഭിച്ച സമരത്തെത്തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് മഹിജ ആക്രമിക്കപ്പെടുകയും റോഡില്‍ വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറ്റതിന്റെ അറുപതാം വാര്‍ഷിക ദിനത്തിലാണ് നീതിക്കുവേണ്ടി സമരം ചെയ്ത സ്ത്രീയെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അറസ്റ്റ് ചെയ്ത് നീക്കിയത്.

RELATED STORIES
� Infomagic - All Rights Reserved.