1000 സിസി കാര്‍ബറി ബുള്ളറ്റ് ഇന്ത്യയിലെത്തി
October 10,2017 | 04:25:12 pm
Share this on

1000 സിസി കാര്‍ബറി ബുള്ളറ്റ് ഇന്ത്യയിലെത്തി. എന്നാല്‍ ബൈക്ക് നേരിട്ട് റോയല്‍ എന്‍ഫീല്‍ഡ് കുടുംബത്തില്‍ നിന്നല്ല എന്നു മാത്രം. ഓസ്‌ട്രേലിയന്‍ കസ്റ്റം റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിര്‍മാതാക്കളായ കാര്‍ബറി മോട്ടോര്‍സൈക്കിള്‍സാണ് ഡബിള്‍ ബാരല്‍ 1000 സിസി ബുള്ളറ്റ് ഇന്ത്യയില്‍ പുറത്തിറക്കിയത്. നിലവില്‍ ഏറ്റവും കരുത്തുറ്റ 500 സിസി ബുള്ളറ്റിന്റെ ഇരട്ടി ശക്തിയുള്ളവനാണ് കാര്‍ബറി ബുള്ളറ്റ്. വിലയും അല്‍പം ഉയരും. 7.35 ലക്ഷം രൂപയാണ് ഇതിന്റെ വില. 

ഐഷര്‍ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് കസ്റ്റമൈസ് ചെയ്ത് 1000 സിസി എന്‍ജിനിലേക്ക് പുനര്‍നിര്‍മിച്ചത്. ആദ്യഘട്ടത്തില്‍ 29 യൂണിറ്റ് മാത്രമേ കമ്പനി പുറത്തിറക്കുകയുള്ളു. ഒരു ലക്ഷം രൂപ നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. 5 മുതല്‍ 7 മാസം വരെയാണ് വെയ്റ്റിങ് പിരീഡ്. അതായത് ഈ കരുത്തനെ നിരത്തില്‍ കാണണമെങ്കില്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം. ഐതിഹാസിക റോയല്‍ എന്‍ഫീല്‍ഡ് തനിമ അതുപോലെ പകര്‍ത്തിയാണ് കാര്‍ബറി ബുള്ളറ്റിന്റെ എന്‍ട്രി. രണ്ട് 500 സിസി റോയല്‍ എന്‍ഫീല്‍ഡ് എന്‍ജിന്‍ വി-ട്വിന്‍ ഫോര്‍മാറ്റില്‍ സംയോജിപ്പിച്ചാണ് കാര്‍ബറിയുടെ പിറവി. 

കങ്കാരുക്കളുടെ നാട്ടില്‍ 2011-ല്‍ നിര്‍മാണം അവസാനിപ്പിച്ച കാര്‍ബറി ബുള്ളറ്റിന്റെ ഇനിയുള്ള അങ്കം മുഴുവന്‍ ഇന്ത്യന്‍ മണ്ണിലാണ്. ഛത്തീസ്ഖണ്ഡിലെ പ്രമുഖ വ്യവസായി ജസ്പ്രീത് സിങിനൊപ്പം ഡ്രീം എഞ്ചിന്‍ ആന്‍ഡ് മോഡിഫിക്കേഷന്‍സ് എന്ന കമ്പനി രൂപവത്കരിച്ചാണ് പോള്‍ കാര്‍ബറി മാസങ്ങള്‍ക്ക് മുമ്പ് കാര്‍ബറി ബുള്ളറ്റ് നിര്‍മാണം ഇവിടെ അരംഭിച്ചത്. 53 ബിഎച്ച്പി കരുത്തും 82 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1000 സിസി എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്സ്. 

RELATED STORIES
� Infomagic - All Rights Reserved.