റബ്ബറിന് ഉയര്‍ന്ന താങ്ങുവില പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
May 19,2017 | 02:38:14 pm
Share this on

റബ്ബറിന് ഉയര്‍ന്ന താങ്ങുവില പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി കേരള കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍. ലോക വ്യാപാര കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെങ്കിലും റബ്ബറൈസ്ഡ് റോഡ് നിര്‍മ്മിക്കുന്ന കാര്യത്തില്‍ മാത്രമാണ് അനുകൂല പ്രതികരണം ഉണ്ടായതെന്നും കൃഷിമന്ത്രി നിയമസഭയെ അറിയിച്ചു.

RELATED STORIES
� Infomagic - All Rights Reserved.