സാംസങ് ഗ്യാലക്‌സി എസ് 8 ഉം, എസ് 8 പ്ലസും ഇന്ത്യന്‍ വിപണിയില്‍ എത്തി
April 21,2017 | 10:31:35 am
Share this on

കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് പുതിയ മോഡലുകളായ ഗ്യാലക്‌സി എസ് 8, എസ് 8 പ്ലസും ഇന്ത്യന്‍ വിപണിയില്‍. ഒട്ടേറെ നവീന സാങ്കേതിക വിദ്യകളും ആശയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ മോഡലുകള് അവതരിപ്പിച്ചിരിക്കുന്നത്. ഇ-കൊമെഴ്‌സ് സൈറ്റായ ഫ്ലിപ്കാർട്ട് വഴിയാണ് ഓണ്‍ലൈന്‍ വിൽപന.

കഴിഞ്ഞ മാസം അവസാനത്തില്‍ കമ്പനി ഔദ്യോഗികമായി ഗ്യാലക്‌സി എസ് 8,എസ് 8പ്ലസും ന്യൂയോര്‍ക്കില്‍ അവതരിപ്പിച്ചിരുന്നു.രണ്ടു വ്യത്യസ്ത ഡിസ്‌പ്ലേയിലാണ് മോഡലുകള്‍. ഗ്യാലക്‌സി എസ് 8ന്‍റേത് 5.8 ഇഞ്ചും, ഗ്യാലക്‌സി എസ് 8 പ്ലസിന്‍റേത് 6.2 ഇഞ്ചുമായിരിക്കും. സ്‌ക്രീന്‍ റെസല്യൂഷന് 2960-1440 തന്നെയായിരിക്കും. ഗ്യാലക്‌സി നോട്ട് 7 ബാറ്ററി തകരാര്‍ മൂലം തിരികെ വിളിക്കുകയും കമ്പനിക്ക് കോടി കണക്കിനു രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്ത ശേഷം അവതരിപ്പിക്കുന്ന മോഡലുകളാണ് ഇവ രണ്ടും.അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സാംസങ് ഇവയുടെ വില്പന നോക്കി കാണുന്നത്.

ആപ്പിളില്‍ നിന്നു കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെടുകയും പിന്നീട് സാംസങ് ഫോണുകളുടെ ഡിസൈന്‍റെ ഭാഗമാവുകയും ചെയ്ത ഫിസിക്കല്‍ ഹോം ബട്ടണ്‍ ഗ്യാലക്‌സി എസ് 8 ല്‍ ഇല്ല. പകരം പുതിയ ഐഫോണിലേതുപോലെ വിര്‍ച്വല്‍ ഹോം ബട്ടണാണ് നല്‍കിയിട്ടുള്ളത്. കൂടാതെ സെല്‍ഫി ക്യാമറയുടെ മെഗാപിക്‌സല്‍ കണക്കുകളില്‍ സാംസങ് എപ്പോഴും പിന്‍നിരയിലായിരുന്നു. അതൊക്കെ മറച്ചുകൊണ്ട് പരിഷ്‌കാരങ്ങള്‍ക്കു മുതിരാതെ സാംസങ് സെല്‍ഫി ക്യാമറയെ മികവുറ്റതാക്കി.

RELATED STORIES
� Infomagic - All Rights Reserved.