നായകസ്ഥാനത്തേക്ക് സഞ്ജു
November 09,2017 | 05:00:29 pm
Share this on

ശ്രീലങ്കയ്‌ക്കെതിരായ ബോര്‍ഡ് പ്രസിഡന്റ് ഇലവനെ ഇനി സഞ്ജു വി സാംസണ്‍ നയിക്കും. ആദ്യമായാണ് ഒരു കേരള താരം ബോര്‍ഡ് ഇലവന്‍ പ്രസിഡന്റിന്റെ നായകസ്ഥാനത്തേക്ക് വരുന്നത്. മധ്യപ്രദേശ് താരം നമാന്‍ ഓജയേയായിരുന്നു നായകനായി നിയമിച്ചിരുന്നത്. എന്നാല്‍ ഓജക്ക് പരിക്കേറ്റതാണ് സഞ്ജുവിന് നറുക്ക് വീണത്. ഈ മാസം പതിനൊന്നിന് കൊല്‍ക്കത്തയിലാണ് ദ്വിദിന മത്സരം. സഞ്ജു വിനെകൂടാതെ കേരളത്തില്‍ നിന്ന് രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍ എന്നിവരും ടീമില്‍ ഇടം നേടി. മധ്യപ്രദേശ് താരവും നിലവില്‍ കേരള ടീമില്‍ കളിക്കുന്ന ജലജ് സക്‌സേനയും ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. രഞ്ജിയില്‍ കേരളത്തിനായി സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടുകയും ചെയ്തു. നായകനായി തെരഞ്ഞെടുത്ത സഞ്ജുവിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു. ദിനേഷ് ചാണ്ഡിമലാണ് ലങ്കന്‍ ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിരിക്കും സഞ്ജു ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരെയും കളിക്കുക.

RELATED STORIES
� Infomagic - All Rights Reserved.