സരിത കേരളത്തെ അടയാളപ്പെടുത്തുമ്പോള്‍
November 09,2017 | 02:14:42 pm
Share this on

പ്രശസ്ത മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം...

സരിത കേരളത്തെ അടയാളപ്പെടുത്തുമ്പോള്‍
സരിതക്കു മുന്‍പും ശേഷവും എന്ന് കേരള ചരിത്രത്തെ രണ്ടായി വിഭജിക്കാം .
സരിതക്ക് മുന്‍പുള്ള കേരളം സദാചാരം വിങ്ങിപ്പൊട്ടി വിതുമ്പി നിന്ന ഒരു തുണ്ടു ഭൂമിയായിരുന്നു . സരിതയെ പോലൊരു സ്ത്രീയെ കേരളീയര്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല.
അതുകൊണ്ടു തന്നെ സരിതയെ അംഗീകരിക്കാനും അവരെ അവജ്ഞയോടു കൂടിയല്ലാതെ , കപട സദാചാര ബോധത്തിന്റെ കണ്ണാടിയില്‍ കൂടിയല്ലാതെ നോക്കി കാണാനും ഇന്നും ഭൂരിപക്ഷം മലയാളിക്കും കഴിഞ്ഞിട്ടില്ല .
മുന്വിധികളെല്ലാം മാറ്റി വച്ച് ഒന്ന് ചിന്തിച്ചു നോക്കു
സരിതയെ പോലുള്ള ഒരു സ്ത്രീയും നമ്മുടെ സമൂഹത്തില്‍ ആവശ്യമാണ് . എന്തുകൊണ്ടെന്നാല്‍
1 . നീ എന്നോടൊപ്പം കിടന്നു . ഓക്കേ ... ഞാനത് ഇഷ്ടപ്പെട്ടു കൊണ്ട് ചെയ്തതാണ് . എനിക്ക് പരാതിയില്ല എന്ന് പറഞ്ഞ സരിത കാറി തുപ്പിയത് മലയാളിയുടെ കപടസദാചാരത്തിന്റെ നടുമുറ്റതാണു .
2 . നീ എനിക്ക് പലതും വാഗ്ദാനം ചെയ്തു എന്റെ കൂടെ കിടന്നു . ഓക്കേ .. എന്നാല്‍ നീ വാക്ക് പാലിച്ചില്ല . അപ്പോള്‍ നീ എന്നെ ചതിക്കുകയായിരുന്നു . എന്റെ ശരീരത്തെ ഉപയോഗിക്കുകയായിരുന്നു . എനിക്ക് പരാതിയുണ്ട് എന്ന് പറഞ്ഞ സരിത ചോദ്യം ചെയ്തത് കാലങ്ങളായി സ്ത്രീ ശരീരം ഞങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് എന്ന് ധരിച്ചു വച്ചിരുന്ന വഷളന്മാരുടെ ആത്മാഭിമാനത്തെയാണ് .
3 . എന്റെ അനുമതിയില്ലാതെ നീ എന്റെ ശരീരത്തില്‍ തൊട്ടു . അത് നിയമം അനുശാസിക്കുന്ന പ്രകാരം ബലാത്സംഗത്തിന്റെ പരിധിയില്‍ വരും . കേസെടുക്കണം . എന്ന് പറഞ്ഞ സരിത പുരുഷാധികാരത്തിന്റെ , ആണത്തത്തിന്റെ അടിത്തറയാണ് ഇളക്കിയത് .
4 . എന്റെ നഗ്‌ന ശരീരം നിങ്ങള്‍ പ്രചരിപ്പിച്ചു . ഓക്കേ ... പെട്ടന്ന് ഞാനൊന്നു ഞെട്ടി . കാരണം അത് എന്റെ ശരീരത്തെ പ്രണയിച്ചവന് ഞാന്‍ നല്‍കിയതാണ് . അല്ലാതെ പൊതുജനങ്ങള്‍ക്ക് നല്‍കിയതല്ല. എന്നാലും പോട്ടെ . സാരമില്ല . ഞാന്‍ സുന്ദരിയാണ് . എനിക്ക് എന്റെ ശരീരത്തിന്റെ അഴകളവുകളിലും സൗന്ദര്യത്തിലും അഭിമാനമുണ്ട് എന്നവള്‍ പറഞ്ഞപ്പോള്‍ ആണുങ്ങള്‍ ഒന്നടങ്കം ഞെട്ടി . ആണുങ്ങള്‍ മാത്രമല്ല . ഒരുമാതിരിപ്പെട്ട എല്ലാ പെണ്ണുങ്ങളും ഞെട്ടി .
സരിത എല്ലാ കപട സദാചാരത്തെയും പൊളിച്ചെഴുതുകയായിരുന്നു .
സരിതയെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിയല്ല ഈ കുറിപ്പ് എഴുതിയത് . കപട സദാചാര മലയാളികള്‍ സരിതയുടെ മുന്നില്‍ എത്ര നിസഹായരായി അന്തംവിട്ടു നിന്ന് എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണു . സരിതയുടെ മുന്നില്‍ കപടസദാചാരവാദികള്‍ എത്ര ചെറുതായി എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണു .
സരിതക്കു മുന്‍പും ശേഷവും എന്നു കേരളം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ് .
കപടസദാചാരക്കാര്‍ എന്നും മലയാളികള്‍ എന്നും .
അപ്പൊ ഇനി നമുക് സോളാര്‍ റിപ്പോര്‍ട്ട് വായിക്കാം

 

RELATED STORIES
� Infomagic - All Rights Reserved.